Saturday, August 31, 2019

അമ്മ വരച്ചിട്ട ചിത്രങ്ങൾ


അക്വേറിയത്തിലെ വീട്


ലളിതഗാനം


പുലയൻ മരത്തൻ വീണ്ടും പാടുന്നു


ഭയം


Thursday, July 27, 2017

കാഴ്ച


കണ്ണിനുള്ളിൽ
തെളിയുന്ന കണ്ണിനെ
കാണുവാനാണു
സ്‌നേഹിതാ കണ്ണുകൾ

Saturday, January 2, 2016

ഭയം


ഭയമാണണുവിനെ,
ആനയെ,
മരങ്ങളെക്കിലുക്കിച്ചിരിപ്പിക്കും
കാറ്റിനെ, കിളികളെ,
ആപാദചൂഢം നമ്മെത്തണുപ്പിച്ച-
ലിയിച്ച് ജീവനെപ്പോറ്റും ജലമാലയെ, 

ഉയിരിന്നുണർവേകിയുലകിൻ
പ്രകാശമായ് ജ്വലിക്കും
സത്യാർത്ഥമാമഗ്നിയെ,
അഴകായ് നമ്മൾ പോറ്റു-
മാൾക്കൂട്ടത്തിമർപ്പിനെ...

ഭയമാണടുത്തുള്ള
നോട്ടത്തെ, ചിരികളെ,
അടുത്ത നിമിഷത്തെ-
യാരിവർ ഹരിക്കുമോ..?

ഭയന്നു നാം നോക്കുമ്പോൾ
കാണുന്നൂ
ചരാചരം നിറയെ കോർമ്പല്ലുകൾ,
ഉതിരം തളിക്കുന്ന നാവുകൾ
നമ്മെക്കുറിച്ചൊഴുക്കുന്നനേകമാം
വിഷങ്ങൾ...

ഭയന്നാലല്ലോ നമ്മൾ
വണങ്ങുന്നതും, ശത്രു-
സംഹാര പൂജയ്ക്കുള്ള
കോപ്പുകൾ തേടുന്നതും...

ഭയക്കാതിതേമട്ടിൽ
ചിരിച്ചും ചിരിപ്പിച്ചും
കരഞ്ഞും കരച്ചിലിൽ
ഹൃദയം സമർപ്പിച്ചും

കാതിനാൽ കേട്ടും
കണ്ണാൽ കണ്ണിനെക്കണ്ടും
ദിഗന്തങ്ങളിൽ മേവും നവ
മായികവർണങ്ങളായ്,
പൂക്കളായ് വിരിയുക,
പുഞ്ചിരി പകരുക...