Sunday, November 21, 2010

എല്ലാ പൂക്കളും പുഞ്ചിരിക്കുന്നില്ല

പൂക്കളുടെ ചുണ്ടില്‍
വിരിയുന്നതൊക്കെയും
പുഞ്ചിരികലാനെന്നു
നാം വിചാരിക്കുന്നു.

ഏതു വര്‍ണത്തില്‍
പിരന്നാലുമെന്തു
പൂവോക്കെയും
ഉള്ളു തുറക്കാത്ത
ചിത്രങ്ങള്‍ .

നെഞ്ചിന്‍ പിടച്ചില്‍
പുറത്തു കാണിക്കാതെ
നിന്നുരുകുന്ന
വെളിച്ചക്കുരുന്നുകള്‍

എതിളംകട്ടിലും
തോരാമാഴയിലും
പൂമുഖം വാടാതെ
പുഞ്ചിരി തോരാതെ
പൂത്തുലയുന്നത്
ഭാഗ്യമോ ദു:ഖമോ ?

പട്ടി

അധികം കുരക്കേണ്ട
അല്‍സേഷ്യന്‍ ആണെന്നോര്ത്ത്
ആളാവാന്‍ ശ്രമിക്കേണ്ട .

കൂട്ടിലാണ് നീ ,
നേരം തെറ്റാത്ത മൃഷ്ടാന്നത്തിന്‍
കൂട്ടിലാണ് നീ,
നിഴല് കണ്ടാല്‍ പോലും
നിര്‍ത്താതെ കുരക്കുന്ന
വെറും പട്ടി.
വയര്‍ നിറക്കാന്‍ വാലാട്ടുന്ന
കൂലിവേലക്കാരന്‍ നീ.

വെറുതേ കുരക്കല്ലേ ....
തെരുവില്‍ തുലാമാസം
ഞങ്ങള്‍ക്ക് മാരോല്‍സവം
ബഹളമുണ്ടാക്കല്ലേ ,
ഈ രസം കെടുത്തല്ലേ...
പട്ടികള്‍ കുലത്തിനു
മാനക്കേടുണ്ടാക്കല്ലേ ...