Sunday, March 13, 2011

പരിശുദ്ധ വലെന്റിനു വെറുപ്പോടെ

ഒന്നുമെഴുതാത്ത
ഈ വെള്ളക്കടലാസ്
നിന്നോട് എന്നെക്കുറിച്ച്
എല്ലാം പറയും .

നീയാകട്ടെ,
എന്റെ സ്നേഹം
പിടികിട്ടാതെ
പിന്നെയും എന്നെ
ഒരന്യനും
അപരിചിതനുമായി കാണും .

പ്രിയപ്പെട്ടവളെ ,
നിന്നെക്കുറിച്ച് ഓര്‍ക്കരുതെന്നു
ഓര്‍ക്കുംബോളൊക്കെ
ഞാന്‍ നിന്നെത്തന്നെ
ഓര്‍ത്തുപോകുന്നു.

ഒരു കുഞ്ഞു മേഖത്തുണ്ട്
ആകാശം നിറഞ്ഞു
ഒഴുകിയകലുന്നത് പോലെ
ഞാനിതാ,
നിന്നോടുള്ള പ്രണയത്തില്‍
നനഞ്ഞു കുതിര്‍ന്ന്
ഇവിടെയാകെ നിറഞ്ഞു തുളുമ്പുന്നു.

.................

ഇതാ,എന്റെ സ്നേഹത്തെ പേടിച്ച്
വാടിപ്പോയ പൂവ്.
ഇവള്‍ ചിരിച്ചത്
എന്നോടുള്ള സ്നേഹം കൊണ്ടാണെന്ന്,
വാടാത്ത സ്നേഹം കൊണ്ട്
ഇവള്‍ക്കെന്റെ ഹൃദയത്തെ
തണുപ്പിക്കാനാവുമെന്നു
ഞാനങ്ങു മോഹിച്ചു.

പൂമുഖത്തെ നിറം മാഞ്ഞുമാഞ്ഞു
ഇവള്‍ ഒരു അമാവാസിയായി .

പാവം...
കരഞ്ഞു കരഞ്ഞു
ഒരുപൂവും ഇനി വാടരുത്.

കരിക്കട്ടയുടെ
പൊള്ളുന്ന ഹൃദയത്തിലേക്ക്
ഒരു മൃദുല പുഷ്പത്തെയും
ക്ഷ ണി ക്ക രു ത് .

1 comment:

  1. നല്ല കവിത. എന്നാല്‍ പ്രണയത്തില്‍ നനഞ്ഞു കുതിര്‍ന്നു പറന്നു നടന്ന കാമുകന്‍ എരിയുന്ന കരിക്കട്ടയായതെങ്ങനെ?

    ReplyDelete